ഉത്തരാഖണ്ഡ്​ മുഖ്യമ​​ന്ത്രിക്കെതിരെ മത്സരിക്കാൻ എ.എ.പി സംസ്​ഥാന പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എസ്​.എസ്​. കലേർ

ഡെറാഡൂൺ: ഉത്തരാഖണ്ഡ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമിക്കെതിരെ മത്സരിക്കാൻ എ.എ.പി സംസ്​ഥാന പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എസ്​.എസ്​. കലേർ. തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങള​ുടെ ഭാഗമായാണ്​ രാജി.

തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്​ പാർട്ടി സ്​ഥാനം രാജിവെച്ചതെന്ന്​ കലേർ പറഞ്ഞു. 'തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാർ പാർട്ടി സ്​ഥാനം രാജിവെക്കാൻ തീരുമാനിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങൾ തന്നെ പിന്തുണക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്​'-കലേർ പറഞ്ഞു.

ഉദ്ദംസിങ്​ നഗർ ജില്ലയിലെ ഖതിമ മണ്ഡലത്തിൽനിന്നാണ്​ പുഷ്​കർ സിങ്​ ധാമി നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. അവിടെതന്നെയാകും കലേറും ധാമിയും ഇത്തവണ മാറ്റുരക്കുകയെന്നാണ്​ വിവരം.

അതേസമയം, എ.എ.പിയുടെ നീക്കത്തെ അപ്രധാനമെന്ന്​ പറഞ്ഞ്​ തള്ളികളയുകയായിരുന്നു ബി.ജെ.പി. 'ഞങ്ങളുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെ ജനങ്ങൾക്കായി തളരാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സംസ്​ഥാനത്തിനുവേണ്ടി ബി.ജെ.പിയും മുഖ്യമന്ത്രിയും എന്താണ്​ ചെയ്യുന്നതെന്ന്​ ജനങ്ങൾക്ക്​ അറിയാം' -ബി.ജെ.പി സംസ്​ഥാന വക്താവ്​ പറഞ്ഞു. 

Tags:    
News Summary - Uttarakhand AAP chief SS Kaler resigns to fight CM Dhami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.