ഉത്തരാഖണ്ഡിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, 200 യൂണിറ്റ് വരെ പകുതി ചാർജ്

ഡെറാഡൂണ്‍: ജനപ്രിയ നീക്കവുമായി വൈദ്യുതി നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് അറിയിച്ചു.

സംസ്ഥാനത്ത് 13 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളുണ്ട്. ഇതില്‍ പ്രതിമാസം 100 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടതില്ല. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചു.

രണ്ട് മാസം കൂടുമ്പോഴാണ് വൈദ്യുതി ബില്‍ നല്‍കുന്നത്. എന്നാല്‍ ഇളവ് നല്‍കുന്നത് പ്രതിമാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വിദൂരമേഖലകളിലും ഹില്‍ സ്റ്റേഷനുകളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് തന്‍റെ സര്‍ക്കാരിന്‍റെ ഈ തീരുമാനം പ്രയോജനപ്പെടുമെന്നം അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Uttarakhand announces free and discounted electricity for domestic consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.