ഡെറാഡൂൺ: സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. സംസ്ഥാന മുഖ്യമന്ത്രിയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ നിറവേറ്റും. ഏക സിവിൽ കോഡ് അവയിൽ പ്രധാനപ്പെട്ട ഒന്നാണെന്നും സർക്കാർ അതും നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഏക സിവിൽ കോഡ് വിഷയത്തിൽ പുഷ്കർ സിങ് ധാമി പ്രതികരിച്ചിരുന്നു. ഏക സിവിൽ കോഡ് തയാറാക്കാനായി നിയമ വിദഗ്ധരും മുതിർന്ന പൗരന്മാരും ബുദ്ധിജീവികളും അടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ധാമി വ്യക്തമാക്കിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പുഷ്കർ സിങ് ധാമിക്ക് മുഖ്യമന്ത്രി പദത്തിൽ ബി.ജെ.പി രണ്ടാമൂഴം നൽകുകയായിരുന്നു. പാർട്ടിയെ ശക്തമായ രണ്ടാം വരവിന് പ്രേരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയതിനുള്ള അംഗീകരമാണ് മുഖ്യമന്ത്രി പദവിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.