500 രൂപ കൊടുത്ത് 'ജയിലിൽ കഴിയണോ?​' -ഉത്തരാഖണ്ഡ് അവസരമൊരുക്കുന്നു

ജയിൽ ജീവിതം എങ്ങനെയാണെന്ന് അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അവസരം നൽകാൻ ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിൽ ഭരണകൂടത്തിന്റെ തീരുമാനം. യഥാർഥ ജയിൽ ജീവിതം അനുഭവിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് അവസരം ഒരുക്കുന്നതിനായി ജയിലിന്‍റെ ഒരു ഭാഗം അധികൃതർ നവീകരികരിക്കുകയാണത്രെ. 500രൂപയാണ് ഒരാൾക്ക് ഒരു രാത്രി ജയിലിൽ കഴിയാനുള്ള ചാർജ്. അതിഥി തടവുകാരെ ജയിലിൽ തങ്ങാനനുവദിക്കുന്ന പുതിയ പദ്ധതിക്ക് ഉയർന്ന ഉദ്യോഗസ്ഥർ സമ്മതം മൂളിയതായാണ് സൂചന.

1903ലാണ് ഹൽദ്വാനി ജയിൽ നിർമിച്ചത്. ജയിലിന്‍റെ പഴയ ഹെഡ്ക്വാട്ടേഴ്സുകളും ആയുധപ്പുരയുമുൾപ്പെടുന്ന ഭാഗത്താണ് നവീകരണ പ്രവൃത്തികൾ നടത്തി സന്ദർശകർക്കായി താൽകാലിക ജയിലുകൾ ഒരുക്കുന്നത്. അതിഥി തടവുകാർക്ക് ജയിൽ യൂനിഫോമും ജയിലിൽ തന്നെ പാകം ചെയ്ത ഭക്ഷണവും നൽകുമെന്ന് അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികൾക്ക് മാത്രമല്ല, ജാതകത്തിൽ ജയിൽവാസ യോഗമുള്ള ആളുകൾക്ക് ആ ചീത്തസമയം ഇല്ലാതാക്കാനും കൂടിയുള്ളതാണ് പുതിയ പദ്ധതിയെന്നും ജയിലിൽ ഒരു രാത്രി തങ്ങുന്നതിന് 500രൂപ ഇടാക്കുമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Uttarakhand To Offer Real Jail Experience To Tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.