തുരങ്കത്തിലെ രക്ഷാപ്രവർത്തനം നീളുന്നു; ബ്ലേഡ് ഇരുമ്പ് പൈപ്പിൽ കുടുങ്ങി ഡ്രില്ലിങ് നിർത്തിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിൽ വീണ്ടും പ്രതിസന്ധി. തുരങ്കത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ യന്ത്രത്തിലെ ബ്ലേഡ് ഇരുമ്പ് പെപ്പിൽ കുടുങ്ങിയതിനെ തുടർന്ന് ഡ്രില്ലിങ് നിർത്തിവെക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നിർത്തിവെച്ച ഡ്രില്ലിങ് ഇനിയും പുനഃരാരംഭിക്കാൻ സാധിച്ചിട്ടില്ല. പൈപ്പിൽ നിന്നും ബ്ലേഡ് എടുക്കാതെ രക്ഷാപ്രവർത്തനം മുന്നോട്ട് പോവില്ല.

തൊഴിലാളികളെ രക്ഷിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് നടത്തുന്നതിനുള്ള സാധ്യതകളാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ പരിഗണിക്കുന്നത്. ഇതിനായി യന്ത്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വെർട്ടിക്കൽ ഡ്രില്ലിങ് സ്ഥലത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള റോഡ് ബോർഡർ റോഡ് ഓർഗനൈസേഷൻ നേരത്തെ തന്നെ തയാറാക്കിയിരുന്നു.വെർട്ടിക്കൽ ​ഡ്രില്ലിങ്ങിനായി സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളികൾ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 20 തൊഴിലാളികളെ ഉപയോഗിച്ചാവും വെർട്ടിക്കൽ ഡ്രില്ലിങ് തുടങ്ങുക.

മണിക്കൂറുകൾ നീണ്ട സാ​ങ്കേതിക തകരാർ പരിഹരിച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം വീണ്ടും ഡ്രില്ലിങ് തുടങ്ങിയത്. എന്നാൽ, തുരങ്കത്തിലേക്കുള്ള പൈപ്പിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡ് തകരാറിലായതോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കേണ്ടി വരികയായിരുന്നു.കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി രക്ഷാപ്രവർത്തനം നടത്തുന്ന സിൽക്യാര ടണലിൽ സന്ദർശനം നടത്തി. രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്നും തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Uttarkashi rescue op hits biggest hurdle yet, decision on vertical drilling likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.