മണ്ണിടിഞ്ഞ് അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷിക്കാൻ സില്‍ക്യാര തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്തുന്നു

തുരങ്കത്തിലേക്ക് പുതിയ കുഴൽ കയറ്റി; കൂടുതൽ ഭക്ഷണം എത്തിക്കാനാകും

ഉ​ത്ത​ര​കാ​ശി: ര​ക്ഷാ​ദൗ​ത്യം വ​ഴി​മു​ട്ടി​നി​ൽ​ക്കു​ന്ന​തി​നി​ടെ സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ അ​ക​പ്പെ​ട്ട 41 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ആ​റ് ഇ​ഞ്ച് വ്യാ​സ​മു​ള്ള കു​ഴ​ൽ ക​ട​ത്തി. മ​ണ്ണി​ടി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ 53 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള കു​ഴ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ള്ള മ​റു​വ​ശ​ത്തേ​ക്കു ക​യ​റ്റി​യ​ത്.

ഇ​ത് നി​ർ​ണാ​യ​ക​മാ​ണെ​ന്നും ഇ​തി​ലൂ​ടെ റൊ​ട്ടി​യും ക​റി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ചാ​ർ​ജ​റു​ക​ളും എ​ത്തി​ക്കാ​നാ​കു​മെ​ന്നും നാ​ഷ​ന​ൽ ഹൈ​വേ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ(​എ​ൻ.​എ​ച്ച്.​ഐ.​ഡി.​സി.​എ​ൽ) ഡ​യ​റ​ക്ട​ർ അ​ൻ​ഷു മ​നി​ഷ് ക​ൽ​കോ വി​ശ​ദീ​ക​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​നും ഇ​തു​വ​ഴി സാ​ധ്യ​ത​യു​ണ്ട്.

ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഡ്രോ​ണു​ക​ളും റോ​ബോ​ട്ടു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇന്ന് തുരങ്കത്തിന്‍റെ മുകളില്‍ നിന്ന് ഡ്രില്ലിങ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള പുതിയ റോഡ് നിര്‍മാണം ബി.ആര്‍.ഒ വൈകാതെ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് റെസ്‌ക്യൂ ടീം ഉദ്യോഗസ്ഥര്‍.

തു​ര​ങ്ക​നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ സ്ഥാ​പി​ച്ച നാ​ല് ഇ​ഞ്ച് കുഴലിലൂ​ടെ​യാ​യി​രു​ന്നു ​നേ​ര​ത്തേ ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ളും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. ക​ന​ത്ത വാ​യു​മ​ർ​ദ​ത്തി​ൽ പൈ​പ്പി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് ത​ള്ളി​യാ​ണ് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​മ്പ​തു ദി​വ​സ​മാ​യി കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​നെ എ​ത്തി​ച്ചു. ജ​നീ​വ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്റ​ർ​നാ​ഷ​ന​ൽ ട​ണ​ലി​ങ് ആ​ൻ​ഡ് അ​ണ്ട​ർ​ഗ്രൗ​ണ്ട് സ്​​പേ​സ് അ​സോ​സി​യേ​ഷ​ൻ ത​ല​വ​ൻ പ്ര​ഫ. ആ​ർ​ണോ​ൾ​ഡ് ഡി​ക്സാ​ണ് ശ​നി​യാ​ഴ്ച അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തു​വ​രെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം തു​ര​ങ്ക​ത്തി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

നവംബര്‍ 12ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സില്‍ക്യാര തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നത്. തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗമുണ്ടാക്കാന്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈപ്പുകള്‍ വെക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന യു.എസ് നിര്‍മ്മിത ഓഗര്‍ മെഷീന്‍ തകരാറിലായതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

Tags:    
News Summary - Uttarkashi tunnel collapse LIVE Updates: 6-inch pipe pushed through rubble, IAF airlifts another 36 tonne of equipment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.