ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്.
ജനുവരി 14 മുതൽ രണ്ടുവർഷത്തേക്കാണ് നിയമനം. നിര്‍ണായക ഉത്തരവാദിത്തമാണിതെന്നും തന്നെ ദൗത്യം ഏൽപ്പിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാറിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ ചെയർമാൻ എസ്. സോമനാഥിൽനിന്നാണ് അദ്ദേഹം പദവി ഏറ്റെടുക്കുക. റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് പ്രൊപൽഷൻ മേഖലയിൽ നാലുദശകത്തോളം അനുഭവ പരിജ്ഞാനമുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.