ന്യൂഡൽഹി: 2021െൻറ തുടക്കത്തിൽ ഇന്ത്യയിൽ കോവിഡ് വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. രാജ്യസഭയിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ഹർഷവർധൻ പ്രസ്താവന നടത്തിയത്. അടുത്ത വർഷത്തിെൻറ തുടക്കത്തിൽ തന്നെ രാജ്യത്ത് വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അേദ്ദഹം പറഞ്ഞു.
ജനുവരി ഏഴിനാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് കോവിഡിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്. 24 മണിക്കൂറിനകം തന്നെ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു. ഇന്ത്യയിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള പി.പി.ഇ കിറ്റ്, ഓക്സിജൻ മാസ്ക്, വെൻറിലേറ്ററുകൾ എന്നിവക്ക് ക്ഷാമമുണ്ടാവുമെന്നായിരുന്നു നടന്ന പ്രചരണം. അത് തെറ്റാണെന്ന് ബോധ്യമായതായും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് അതിവേഗം പടർന്ന് പിടിക്കുകയാണ്. 97,000 പേർക്കാണ് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.