നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷ; ബജറ്റിനെ വിമർശിച്ച് തരൂർ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ബജറ്റിൽ നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷയാണെന്നും കൃത്യമായ കണക്കുകളില്ലെന്നും ശശി തരൂർ വിമർശിച്ചു. ബജറ്റ് പ്രസംഗം ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരുന്നു. കാര്യമായ വിവരങ്ങൾ ഇല്ലാത്തതാണ് രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റെന്നും തരൂർ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു ഇത്. കാര്യമായ പ്രഖ്യാപനങ്ങളൊന്നും അതിലുണ്ടായില്ല. കൃത്യമായ കണക്കുകൾ ഉൾപ്പെടുത്താതെ പ്രതീക്ഷ, ആത്മവിശ്വാസം എന്നിങ്ങനെ ചില വാക്കുകൾ മാത്രമാണ് ബജറ്റിൽ പറയുന്നത്.

വ്യക്തമായ കണക്കുകൾ ഇല്ലാത്തത് ബജറ്റിനെ നിരാശമാക്കുന്നു. സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തരൂർ പറഞ്ഞു. ബജറ്റിലെ18 ലക്ഷം കോടിയുടെ കമ്മി സർക്കാറിന്റെ കടമെടുപ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ സർക്കാറിന്റെ ധനകമ്മി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Vague Language, Couched Entirely In Generalities': Shashi Tharoor Lambasts Nirmala Sitharaman's Budget 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.