ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ ആറുപേർ എതിരില്ലാതെ തെരഞ്ഞെടുക്ക െപ്പട്ടു. ഡി.എം.കെ മുന്നണിയിലെ വൈേകാ (എം.ഡി.എം.െക), മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ പി. വ ിത്സൺ, ട്രേഡ് യൂനിയനായ എൽ.പി.എഫിെൻറ ജനറൽ സെക്രട്ടറി എം. ഷൺമുഖം (ഡി.എം.കെ), അണ്ണാ ഡി.എം.കെ മുന്നണിയിലെ ഡോ. അൻപുമണി രാമദാസ് (പാട്ടാളി മക്കൾ കക്ഷി), എ. മുഹമ്മദ് ജാൻ, എൻ. ചന്ദ്രശേഖരൻ (അണ്ണാ ഡി.എം.കെ) എന്നിവരാണ് രാജ്യസഭാംഗങ്ങളായി തെരഞ്ഞെടുക്കെപ്പട്ടത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ നിയമസഭ സെക്രട്ടറി ശ്രീനിവാസൻ ആറുപേർക്കും സർട്ടിഫിക്കറ്റുകൾ കൈമാറി. ഏറെ അനിശ്ചിതത്വങ്ങൾക്കുശേഷമാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ എം.ഡി.എം.കെ ജനറൽ സെക്രട്ടറി ൈവകോയുടെ നാമനിർദേശ പത്രിക സ്വീകരിച്ചത്. പത്രിക സമർപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് രാജ്യദ്രോഹ കേസിൽ വൈകോക്ക് ഒരുവർഷം തടവും 10,000 രൂപ പിഴയും വിധിച്ച് ചെന്നൈ പ്രത്യേക കോടതി ഉത്തരവിട്ടത്.
വൈകോയുടെ പത്രികക്കെതിരെ ആരും തടസ്സവാദങ്ങൾ ഉന്നയിച്ചില്ലെന്ന് റിേട്ടണിങ് ഒാഫിസറായ തമിഴ്നാട് നിയമസഭ സെക്രട്ടറി നടരാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.