ചെന്നൈ: തമിഴ്പുലികളുമായി ബന്ധമുണ്ടെന്നാരോപിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് എം.ഡി.എം.കെ നേതാവ് വൈേകായെ മലേഷ്യൻ സർക്കാർ തടഞ്ഞു.ക്വാലാലംപൂർ വിമാനത്താവളത്തിലെത്തിയ ശേഷമാണ് വൈകോയെ അധികൃതർ ചോദ്യം ചെയ്തത്. ഇദ്ദേഹത്തെ ഉടൻ ചെെന്നെയിലേക്ക് തിരികെ അയക്കുമെന്ന് മലേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
മലേഷ്യയിലെ പൈനാങ് സ്റ്റേറ്റിലെ ഉപമുഖ്യമന്ത്രി പി. രാമസ്വാമിയുടെ മകളുടെ വിവാഹത്തിൽ പെങ്കടുക്കാനാണ് വൈകോ മലേഷ്യയിലേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ ക്വാലാലംപൂർ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് തടഞ്ഞത്. മലേഷ്യക്ക് ഭീഷണിയുയർത്തുന്ന ആളുകളുടെ പട്ടികയിൽ വൈക്കോയുെട പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
വിമാനത്തിൽനിന്ന് താഴെയിറങ്ങാൻ ബന്ധപ്പെട്ടവർ സമ്മതിക്കാത്തതിനെ തുടർന്ന് വൈക്കോ ഫോണിൽ രാമസ്വാമിയുമായി ബന്ധപ്പെെട്ടങ്കിലും ഫലമുണ്ടായില്ല. രാമസ്വാമിയും പെനാങ് മുഖ്യമന്ത്രി ലിം ഗുവാൻ എങും ചേർന്ന് വൈക്കോക്ക് വേണ്ടി ശ്രമിച്ചെങ്കിലും മലേഷ്യൻ ഉപ പ്രധാനമന്ത്രിയുെട ഒാഫിസിെൻറ നിർദേശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.