ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല് ലക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീംകോടതിയിൽ. ഹേബിയസ് കോർപസ് ഹരജിയാണ് കോടതിയിൽ നൽകിയത്. ഫറൂഖ് അബ്ദുല്ലയ െ ചെന്നൈയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. വൈകോയുടെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും.
തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഫറൂഖ് അബ്ദുല്ലക്ക് പങ്കെടുക്കേണ്ടതുണ്ട്. എന്നാൽ, അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഫറൂഖ് അബ്ദുല്ലയുടെ ചെന്നൈ യാത്ര ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിനും കശ്മീർ ആഭ്യന്തര സെക്രട്ടറിക്കും ആഗസ്റ്റ് 29ന് കത്തയച്ചിരുന്നു. എന്നാൽ, കത്തിന് ബന്ധപ്പെട്ടവരിൽ നിന്ന് മറുപടി ലഭിച്ചില്ല. സമാധാനപരമായും ജനാധിപത്യപരമായും നടത്തുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുന്നത് ആര്‍ട്ടിക്കിള്‍ 21, 22, 19(1)(എ) എന്നിവയുടെ ലംഘനമാണെന്നും വൈകോ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.