രാ​ജ്യ​ദ്രോ​ഹ പ്ര​സം​ഗം: വൈ​ക്കോ റി​മാ​ൻ​ഡി​ൽ

ചെന്നൈ: നിരോധിത തമിഴ് തീവ്രവാദ സംഘടനയായ എൽ.ടി.ടി.ഇ അനുകൂല പരാമർശത്തി​െൻറ പേരിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ജാമ്യം എടുക്കാൻ വിസമ്മതിച്ച മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോയെ രണ്ടാഴ്ചത്തേക്ക് ചെന്നൈ േകാടതി റിമാൻഡ് ചെയ്തു. അപേക്ഷ നൽകിയാൽ  സ്വന്തം ജാമ്യത്തിൽ വിട്ടയക്കാമെന്ന് കോടതി പറഞ്ഞിട്ടും വൈക്കോ നിരസിച്ചു. 2009ൽ നടത്തിയ പ്രസംഗത്തി​െൻറ പേരിൽ ചെന്നൈ തൗസൻറ് ലൈറ്റ്സ് പൊലീസ് രജിസ്റ്റർ ചെയ്ത േകസിൽ 14ാമത് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ വൈക്കോ ജാമ്യാപേക്ഷ നൽകാൻ വിസമ്മതിക്കുകയും ജാമ്യ ബോണ്ട് കെട്ടിവെക്കാൻ താൽപര്യമില്ലെന്ന് കോടതിയെ  അറിയിക്കുകയുമായിരുന്നു. തുടർന്ന് ജസ്റ്റിസ് എസ്. ഗോപിനാഥ് വൈക്കോയെ റിമാൻഡ് ചെയ്ത് പുഴൽ ജയിലിലടക്കാൻ ഉത്തരവിട്ടു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അയച്ച കത്തുകളുടെ സമാഹാരം ‘നാൻ കുട്രം സാത്തുഗറേൻ’ എന്നപേരിൽ  പുറത്തിറക്കിയ പുസ്തക പ്രകാശനച്ചടങ്ങിലെ എൽ.ടി.ടി.ഇ അനുകൂല പ്രസംഗമാണ് കേസിനാസ്പദമായത്. 2009 ജൂലൈ 15ന് ചെന്നൈ റാണി സീതൈ ഹാളിലായിരുന്നു പരിപാടി.  കരുണാനിധിയായിരുന്നു അന്ന് സംസ്ഥാന മുഖ്യമന്ത്രി. സംസ്ഥാന കേന്ദ്ര സർക്കാറുകൾക്കെതിരെ വൈക്കോ പ്രസംഗത്തിൽ ആഞ്ഞടിച്ചിരുന്നു. എൽ.ടി.ടി.ഇ അനുകൂല പരാമർശവും നടത്തി. വിചാരണ വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് വൈക്കോ ജാമ്യാപേക്ഷ നൽകാതിരുന്നതെന്ന് എം.ഡി.എം.കെ വക്താവ് അഡ്വ. നന്മാരൻ പറഞ്ഞു. രാജ്യദ്രോഹ കേസ് നിലനിൽക്കുന്നതിനാൽ വൈക്കോക്ക് വിദേശരാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അനുമതിയില്ല.    

Tags:    
News Summary - Vaiko jailed for sedition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.