രാഷ്ട്രീയ പോരാട്ടക്കളത്തിൽ തെൻറ ജ്യേഷ്ഠ സഹോദരനായിരുന്നു കലൈജ്ഞർ. 11 ദിവസത്തെ ആശുപത്രി വാസത്തിനിടെ ഏറിയ സമയവും അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി നേരിട്ടറിയാൻ ആശുപത്രിയിൽ ചെലവിടാനായത് ജന്മപുണ്യമായാണ് കരുതുന്നത്. വിതുമ്പലോടെ അല്ലാതെ ഇൗ നിമിഷം അദ്ദേഹത്തെക്കുറിച്ച് ഒരു വാക്ക് പറയാൻ എനിക്കാവില്ല.
29 വർഷം താൻ കരുണാനിധിയുടെ നിഴലായി പ്രവർത്തിച്ചു. അക്കാലത്ത് കലൈജ്ഞറുടെ മീതെ തുരുമ്പുപോലും വീഴാതെ കാവലാളായി നിലെകാണ്ടത് അഭിമാനമായി കരുതുന്നു. കരുണാനിധിക്ക് നൽകിയ ഉറപ്പ് താൻ പാലിക്കും. ദ്രാവിഡ പ്രസ്ഥാനത്തിന് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഒറ്റക്കെട്ടായി പോരാടും. ഡി.എം.കെയെ അധികാരത്തിലേറാൻ പ്രയത്നിച്ച് എം.കെ. സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് കരുണാനിധിക്ക് നൽകിയ വാക്ക്.
യുദ്ധക്കളത്തിൽ സേനാവ്യൂഹത്തെ തകർത്ത് മുന്നേറാൻ മാത്രമാണ് അഭിമന്യുവിനെ ശ്രീകൃഷ്ണൻ പഠിപ്പിച്ചത്. എന്നാൽ, വ്യൂഹത്തിനകത്ത് അകപ്പെട്ടാൽ പുറത്തുവരാനുള്ള തന്ത്രങ്ങൾ ഉപദേശിച്ചിരുന്നില്ല. എന്നാൽ, കലൈജ്ഞർ തന്നെ അകത്തേക്ക് മുന്നേറാനും പുറത്തേക്ക് കടന്നുവരാനും പഠിപ്പിച്ചു. പോട്ട നിയമപ്രകാരം ജയിലിൽ കഴിയവെ ഡി.എം.കെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ: ധീരൻ നീ- വീരൻ നീ, ദിക്കെട്ടും പരവിടട്ടും, തീ കാട്ടുക്കുള്ളെയും, തെൻറലായ് ഉലവിടും ത്യാഗി നീ’ എന്ന കവിതശകലത്തിലൂടെ അഭിനന്ദിച്ചു. ഒരുഘട്ടത്തിൽ തന്നെ ചെഗുേവരയോട് ഉപമിച്ച് കരുണാനിധി സംസാരിച്ചതും മറക്കാനാവില്ല.
തയാറാക്കിയത്: കെ. രാജേന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.