രാജ്യദ്രോഹ കേസില്‍ വൈക്കോയെ വെറുതെവിട്ടു

ചെന്നൈ: നിരോധിത തമിഴ് തീവ്രവാദ സംഘടനയായ എല്‍.ടി.ടി.ഇയെ പിന്തുണച്ച് പ്രസംഗിച്ചതിന്‍െറ പേരില്‍ ചുമത്തപ്പെട്ട രാജ്യദ്രോഹ കേസില്‍ എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോയെ കുറ്റക്കാരനല്ളെന്ന് കണ്ട് കോടതി വെറുതെവിട്ടു.  വൈക്കോക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ളെന്ന് വിധിയില്‍ ചെന്നൈ സെഷന്‍സ്കോടതി ചൂണ്ടിക്കാട്ടി.

2008ലാണ് കേസിന് ആസ്പദമായ വിവാദ പ്രസംഗം നടക്കുന്നത്.  ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്‍െറ അടിസ്ഥാനത്തില്‍ ശ്രീലങ്കയില്‍ നടക്കുന്നത് എന്തെന്ന് ക്ഷണിക്കപ്പെട്ട സദസ്സില്‍ സംസാരിക്കവെ തീവ്രവാദ സംഘടനയായ ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തെ പിന്തുണക്കുകയും ഇന്ത്യന്‍ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

എല്‍.ടി.ടി.ഇക്കെതിരായ യുദ്ധത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍െറ പിന്തുണ ശ്രീലങ്കന്‍ സൈന്യത്തിന് ലഭിക്കുന്നെന്നായിരുന്നു വൈക്കോയുടെ ആരോപണം. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രസംഗം എന്ന് ആരോപിച്ച് തമിഴ്നാട് പൊലീസിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ക്യൂ ബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിധി കേള്‍ക്കാന്‍ വൈക്കോയും കൂട്ടരും കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരനല്ളെന്ന വിധി വന്നതിന് പിന്നാലെ കോടതിയുടെ പുറത്ത് പ്രവര്‍ത്തകര്‍ ¥ൈവക്കോയെ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു.

തമിഴര്‍ക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധത്തില്‍ അന്നത്തെ ഇന്ത്യന്‍ സര്‍ക്കാറിന്‍െറ പിന്തുണയെയാണ് താന്‍ എതിര്‍ത്തതെന്നും തമിഴര്‍ക്ക് ഒരു നാള്‍ നീതി കൈവരുമെന്നും വൈക്കോ പ്രതികരിച്ചു.

Tags:    
News Summary - Vaiko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.