മുംബൈ: പഞ്ചാബ് നാഷനൽ ബാങ്കി(പി.എൻ.ബി)ൽനിന്ന് 1400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്കു കടന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലേക്കു മടക്കി അയക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടതോടെ അദ്ദേഹത്തെ പാർപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ദക്ഷിണ മുംബൈയിലെ ആർതർ റോഡ് ജയിൽ.
ജയിലിനകത്തെ ബാരക് 12ലുള്ള മൂന്ന് വി.െഎ.പി സെല്ലുകളിൽ ഒന്നിലാകും നീരവിനെ പാർപ്പിക്കുക. 2008ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ പാർപ്പിക്കാൻ കടുത്ത സുരക്ഷസംവിധാനങ്ങളോടെ പണിതതാണിത്.
കസബിനെ തൂക്കിക്കൊല്ലുന്നതുവരെ ഇൗ ബാരകിലാണ് പാർപ്പിച്ചത്. ഇതേ ബാരകിലെ മറ്റൊരു വി. െഎ.പി സെൽ വിജയ് മല്യക്കുവേണ്ടിയും മാറ്റിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.