പി.എസ്.എൽ.വി സി59 വിക്ഷേപണം മാറ്റി

ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകശ ഏജന്‍സിയുടെ പേടകമായ പ്രോബ 3യും വഹിച്ചുകൊണ്ടുള്ള പി.എസ്.എൽ.വി സി59 വിക്ഷേപണം ഐ.എസ്.ആർ.ഒ. മാറ്റിവെച്ചു. ഇന്ന് വൈകീട്ട് 4.08-ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് 4.16-ലേക്കാണ് വിക്ഷേപണം മാറ്റിവെച്ചത്. ഉപഗ്രഹത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.

ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് ദൗത്യം നയിക്കുന്നത്. 2001ല്‍ ഐ. എസ്. ആര്‍. ഒ വിക്ഷേപിച്ച പ്രോബ-1, 2009ലെ പ്രോബ-2 ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ-3. വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രോബ പേടകത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

സൂര്യാന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യ ഭാഗത്തുള്ള ചൂടേറിയ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നീ കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാമാണ്. സൂര്യഗ്രഹണ സമയത്ത് മാത്രമേ സൗരയൂഥത്തിലെ കൊറോണയെ കുറിച്ച് പഠിക്കാനാകൂ എന്നതിനാലാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നത്.  

Tags:    
News Summary - PROBA-3 launch rescheduled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.