ലഖ്നോ: അമിത വേഗതയിൽ നിയന്ത്രണംവിട്ട കാറിടിച്ച് കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളടക്കം നാലു പേർ മരിച്ചു. ഉത്തർ പ്രദേശിലെ വാരാണസിയിൽ സാരാനാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിശാൽ, ഭാര്യ ഇന്ദ്രാവതി ദേവി, അൻഷിക, സന്ധ്യ എന്നീ മൂന്നു വയസ്സുകാരായ മക്കൾ എന്നിവരാണ് മരിച്ചത്. ഹൃദയ്പൂരിൽനിന്നുള്ളവരാണ് കുടുംബം.
വിവാച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ റോഡരികിൽ വാഹനം കാത്തുനിൽക്കവെയായിരുന്നു കാർ ഇടിച്ചു കയറുകയായിരുന്നു.
കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.