ബോധരഹിതനായി വീണു; വരവരറാവു ആശുപത്രിയിൽ

മുംബൈ: കവിയും എഴുത്തുകാരനുമായ വരവര റാവു ജയിലിൽ അബോധാവസ്​ഥയിലായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 81 കാരനായ ഇദ്ദേഹത്തെ ജെ.ജെ. ആ​​ശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിലാണ്​ പ്രവേശിപ്പിച്ചത്​. ഇദ്ദേഹത്തി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി സൂപ്രണ്ട്​ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട്​ ചെയ്​തു. 

ഇദ്ദേഹത്തി​​െൻറ ആരോഗ്യനില അതീവ ഗുരുതരമാണെന്ന്​ ചൂണ്ടിക്കാട്ടി നേരത്തേ കുടുംബം രംഗത്തെത്തിയിരുന്നു. ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ജയിൽ അധികൃതർ മറച്ചുവെക്കുന്നതായും മേയ്​ 28ന്​ റാവു ജയിലിൽ ​േബാധരഹിതനായി വീണതി​െന തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബം അറിയിച്ചിരുന്നു. ശേഷം വീണ്ടും ജയിലിലേക്ക്​ മാറ്റിയിരുന്നു. 

​േഫാണിൽ വിളിച്ചപ്പോൾ അദ്ദേഹം പരസ്​പര ബന്ധമില്ലാതെയാണ്​ സംസാരിച്ചതെന്നും ആരോഗ്യത്തെ കുറിച്ച്​ ചോദിച്ചപ്പോൾ 70 വർഷം മുമ്പ്​ നടന്ന പിതാവി​​െൻറ ശവസംസ്​കാര ചടങ്ങിനെക്കുറിച്ചാണ്​ ​അദ്ദേഹം മറുപടി നൽകിയതെന്നും വരവരറാവുവി​​െൻറ മകൾ പറഞ്ഞിരുന്നു. 

2018 ൽ മഹാരാഷ്​ട്രയിൽ ഭീമ കൊറഗോവിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള കേസിലാണ്​ ഇദ്ദേഹം അറസ്​റ്റിലാകുന്നത്​. യു.എ.പി.എ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. രണ്ടുവർഷമായി ഇദ്ദേഹത്തിന്​ ജാമ്യവും അനുവദിച്ചിരുന്നില്ല. 

Tags:    
News Summary - Varavara Rao admitted Mumbais JJ Hospital -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.