മുംബൈ: ഭീമ കൊറേഗാവ് കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി തെലുഗു കവി വരവര റാവു വീണ്ടും ബോംെബ ഹൈകോടതിയിൽ. തിങ്കളാഴ്ചയാണ് രോഗാവസ്ഥയും പ്രായവും കണക്കിലെടുത്ത് വരവര റാവുവിന് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവെക്കുന്നതിനൊപ്പം ഇതേ തുകയിൽ രണ്ട് ആൾജാമ്യവും വേണമെന്ന് കോടതി നിർദേശിച്ചിരുന്നു.
കോവിഡ് വ്യാപനം കാരണം ആൾജാമ്യത്തിന് ആളെ കിട്ടാനില്ലെന്നും പകരം പണം കെട്ടിവെക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ഗ്രോവറാണ് ബുധനാഴ്ച കോടതിയെ സമീപിച്ചത്. ഹരജിയിൽ വ്യാഴാഴ്ച മറുപടി നൽകാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ച് എൻ.െഎ.എയോട് ആവശ്യപ്പെട്ടു.
ആൾജാമ്യത്തിന് മാസങ്ങളും വർഷവും എടുത്ത മുൻ അനുഭവമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. ഭീമ കൊറേഗാവ് നടപടികൾ നടക്കുന്ന എൻ.െഎ.എ കോടതിയുടെ പരിധിയിൽ താമസിക്കണമെന്നതടക്കം 15 ഒാളം ജാമ്യനിബന്ധനകളാണ് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.