വ​ര​വ​ര റാ​വു​വി​ന് ഒ​രു കേ​സി​ൽ കൂ​ടി ജാ​മ്യം ലഭിച്ചു

മും​ബൈ: വി​പ്ല​വ​ക​വി വ​ര​വ​ര റാ​വു​വി​ന് ഒ​രു കേ​സി​ൽ കൂ​ടി ജാ​മ്യം ലഭിച്ചു. 2016 ൽ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഇ​രു​മ്പ​യി​ര് ഖ​നി തീ​വെപ്പ് കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 82കാരനായ വരവര റാവു ഓർമ നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്.

കേ​സി​ന്‍റെ വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല. നേ​ര​ത്തെ ഭീ​മ കൊ​റേ​ഗാ​വ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൽ​ഗാ​ർ പ​രി​ഷ​ത് കേ​സി​ൽ ബോം​ബെ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ആ​റു മാ​സ​ത്തേ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നി​ര​വ​ധി രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്നതിനാൽ വ​ര​വ​ര റാ​വു നി​ല​വി​ൽ മും​ബൈ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. 2016 ഡി​സം​ബ​ർ 25 ന് ​സു​ർ​ജ​ഗ​ഡ് ഖ​നി​ക​ളി​ൽ നി​ന്ന് ഇ​രു​മ്പ​യി​ര് ക​ട​ത്തു​ന്ന 80 ഓ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ തീ​യി​ട്ടെ​ന്നാ​യി​രു​ന്നു കേ​സ്. ഇ​തി​ൽ വ​ര​വ​ര റാ​വു​വി​നെ​യും പൊ​ലീ​സ് പ്ര​തി ചേ​ർ​ത്തി​രു​ന്നു.

Tags:    
News Summary - Rao was granted bail in one more case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.