'സഹായത്തിനായി ആരും ആരുടേയും മുന്നിൽ തലകുനിക്കേണ്ടാത്ത ഇന്ത്യയാണ് ലക്ഷ്യം'; വീണ്ടും ബി.ജെ.പിയെ 'കുത്തി' വരുൺ ഗാന്ധി

പിലിഭിത്ത്: തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും വിലക്കയറ്റത്തിനും എതിരെയുള്ള പോരാട്ടം അവ അവസാനിക്കുന്നതുവരെ തുടരുമെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. കുട്ടികൾക്കും യുവാക്കൾക്കും ബഹുമാനം ലഭിക്കുന്ന സഹായത്തിനായി ആരും ആരുടേയും മുന്നിൽ തല കുനിക്കാൻ നിർബന്ധിതരാകാത്ത ഒരു ഇന്ത്യയ്‌ക്കുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഈ രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാതാകുകയും നിങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കുകയും ചെയ്യുന്നതുവരെ, എന്റെ പോരാട്ടം തുടരും'-അദ്ദേഹം പിലിഭിത്തിൽ ഒരു പരിപാടിയിൽ പറഞ്ഞു.'നമ്മുടെ പൂർവ്വികരുടെ ത്യാഗം വെറുതെയാകാൻ ഞങ്ങൾ അനുവദിക്കില്ല. അടിസ്ഥാന പ്രശ്നങ്ങൾക്കും അനീതിക്കും അഴിമതിക്കും എതിരെ ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പിലിഭിത് പര്യടനത്തിനിടെ വരുൺ ഗാന്ധി എട്ട് കോടി ചെലവിൽ നിർമ്മിച്ച ഇൻഡോർ സ്പോർട്സ് ഹാൾ ഉദ്ഘാടനം ചെയ്യുകയും നഗര തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അടുത്തിടെയായി ബി.ജെ.പി നയങ്ങളെ ഒളിഞ്ഞും തെളിഞ്ഞും വിമർശിക്കുന്നയാളാണ് വരുൺ ഗാന്ധി എം.പി. റേഷൻ കാർഡുമായി സാധനം വാങ്ങാൻ പോകുന്നവരെ പതാക വാങ്ങാൻ നിർബന്ധിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് നേര​േത അ​ദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്നും വരുണ്‍ഗാന്ധി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽ ത്രിവർണ്ണ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണ്.

അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ്ണ പതാകയുടെ വില പാവപ്പെട്ടവരിൽ നിന്നും ഈടാക്കുന്നത് ലജ്ജാകരണമാണെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

Tags:    
News Summary - Varun Gandhi slams BJP again, says he is working for India where nobody is compelled to bow his head for help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.