ന്യൂഡൽഹി: ത്രിപുരയിൽ വി.എച്ച്.പി-ബജ്റംഗ്ദൾ സംഘടനകൾ നടത്തിയ റാലി കടന്നുപോയ സ്ഥലങ്ങളിൽ പ്രവർത്തകർ മുസ്ലിംകളെ തടഞ്ഞുനിർത്തി ദേശീയത തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ടു. ഗോവധത്തിനെതിരെയായിരുന്നു റാലി. ‘‘രാജ്യം വിഭജിക്കാൻ അവരെ അനുവദിക്കില്ല, പശുക്കളെ അറുക്കാൻ സമ്മതിക്കില്ല’’ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയായിരുന്നു യാത്രയെന്ന് ‘ന്യൂസ് 18’ ചാനൽ റിപ്പോർട്ട് ചെയ്തു.
പശ്ചിമ ത്രിപുരയിലെ ജോയ്നഗർ ഗ്രാമവാസികളായ 600ഒാളം പേരാണ് റാലിയിൽ പെങ്കടുത്തത്. പ്രവർത്തകർ എതിരെ വന്ന മുസ്ലിംകളെ തടഞ്ഞുനിർത്തുകയും ദേശീയത തെളിയിക്കുന്നതിന് ആധാർ കാർഡ് കാട്ടാൻ ആവശ്യപ്പെടുകയും ചെയ്തു. സി.പി.എം ഭരണത്തിൽ ഗോവധം പ്രോത്സാഹിപ്പിച്ചിരുന്നെന്നും ഇനി അത് അനുവദിക്കില്ലെന്നും റാലി നയിച്ച വി.എച്ച്.പി സംഘടന ചുമതലയുള്ള സെക്രട്ടറി അമൽ ചക്രബർത്തി പറഞ്ഞു. നടപടിയെ സി.പി.എമ്മും കോൺഗ്രസും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.