മതവികാരം വ്രണപ്പെടുത്തുന്നത്​; കേരള ടൂറിസത്തിൻെറ ബീഫ്​ ട്വീറ്റിനെതിരെ വി.എച്ച്​.പി

ന്യൂഡൽഹി: ​കേരള ടൂറിസം ഔദ്യോഗിക ട്വിറ്റർ പേജിൽ ബീഫിൻെറ ചിത്രം പോസ്​റ്റ്​ ചെയ്​തതിനെതിരെ പ്രതിഷേധവുമായി വി .എച്ച്​.പി. ടൂറിസത്തെ ​പ്രമോട്ട്​ ചെയ്യാനാണോ ബീഫിന്​ പ്രചാരമുണ്ടാക്കാനാണോ കേരള ടൂറിസത്തിൻെറ ട്വിറ്റർ പേജെ ന്ന്​ വി.എച്ച്​.പി നേതാവ്​ വിനോദ്​ ബൻസാൽ ചോദിച്ചു.

ട്വീറ്റ്​ പശുവിനെ ആരാധിക്കുന്നവരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന്​ നിങ്ങൾക്ക്​ തോന്നുന്നില്ലേ. ശങ്കരാചാര്യരുടെ നാട്ടിൽ നിന്നാണോ ഇത്തരമൊരു ട്വീറ്റ്​ വന്നതെന്നും അദ്ദേഹം ചോദിച്ചു. കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും വിനോദ്​ ബൻസാൽ ടാഗ്​ ചെയ്​തിട്ടുണ്ട്​. കേരള ടൂറിസത്തെ ഉപദേശിക്കണമെന്ന്​ ഇരുവരോടും ട്വീറ്റിൽ ആവശ്യപ്പെടുന്നുണ്ട്​.

ബീഫ്​ ഉലത്തിയതിനെ കുറിച്ചായിരുന്നു ചിത്രസഹിതം കേരള ടൂറിസം വകുപ്പ്​ ട്വീറ്റ്​ ചെയ്​തതത്​. സുഗന്ധവ്യഞ്​ജനങ്ങളുടെ നാട്ടിൽ നിന്നുമുള്ള ഡിഷ്​ എന്ന പേരിലായിരുന്നു ട്വീറ്റ്​.

Tags:    
News Summary - VHP on Kerala Tourism's beef tweet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.