ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഹൈദരാബാദിലുള്ള ഉപരാഷ്ട്രപതി തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.78 ശതമാനമാണ് പ്രതിദിന രോഗവ്യാപന നിരക്ക്.

46,393 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. 45,136 കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Vice President Venkaiah Naidu tests covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.