ന്യൂഡൽഹി: ബലാൽസംഗ സംഭവങ്ങളിൽ കേസെടുക്കുന്നതിന് ഇരയുടെ മൊഴി തന്നെയാണ് പ്രധാനമെന്ന് ഡൽഹി ഹൈകോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പു പ്രകാരം ഇര നൽകുന്ന മൊഴി, പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376-ാം വകുപ്പു പ്രകാരം കുറ്റം ചുമത്താൻ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി.
ബലാൽസംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഇരയും സാക്ഷിയും മിക്കവാറും ഒന്നു തന്നെ. ഇര നൽകുന്ന മൊഴി കുറ്റം ചുമത്തുന്നതിൽ പ്രധാനവും വിശാലവുമായി പരിഗണിക്കപ്പെടണം. അവരുടെ മാനസികാവസ്ഥയും പരിഗണിക്കപ്പെടണം -ജസ്റ്റിസ് ശ്രാവണകാന്ത ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.