ജയ്പൂർ: രാഹുൽ ഗാന്ധിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബി.ജെ.പി പ്രവർത്തകരാണ് വിഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ് പ്രചരിക്കുന്ന വിഡിയോയുടെ വസ്തുത എന്താണ് ?
രാജ്യത്തിന്‍റെ ഐക്യത്തിനായി ജീവൻ ബലിയർപ്പിച്ച നേതാവാണ് രാഹുൽ ഗാന്ധി എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തലക്കെട്ടോടെയാണ് ബി.ജെ.പി നേതാവ് അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ ഈ വിഡിയോ പ്രചരിക്കുന്നത്.
എന്നാൽ, അന്വേഷണത്തിൽ ഈ വിഡിയോ വ്യാജമെന്ന് തെളിഞ്ഞു. നവംബർ 20ന് രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിൽ ഖാർഗെ പറഞ്ഞ പ്രസംഗത്തിലെ ചില ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തി.
പ്രസംഗിക്കുന്നതിനിടെ ഖാർഗെ അശ്രദ്ധമായി രാഹുൽ ഗാന്ധിയെ രക്തസാക്ഷി എന്ന് പരാമർശിക്കുകയും ഉടൻ തെറ്റ് തിരുത്തി രാജീവ് ഗാന്ധി എന്ന് പറയുകയുമായിരുന്നു. ഇതിൽ രാഹുലിനെ പരാമർശിക്കുന്ന ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിക്കുന്നത്. 23 മിനിറ്റിലധികം ദൈർഘ്യമുള്ള പ്രസംഗത്തിൽ എട്ട് മിനിട്ട് ഭാഗം മാത്രം എഡിറ്റ് ചെയ്താണ് ബി.ജെ.പി വക്താക്കൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.