ചെന്നൈ: മുൻ അണ്ണാ ഡി.എം.കെ മന്ത്രി എസ്.പി. വേലുമണിയുടെ വീടുകളിലും മറ്റും വിജിലൻസ് പൊലീസ് റെയ്ഡ്. റെയ്ഡിൽ പ്രതിഷേധിച്ച 10 അണ്ണാ ഡി.എം.കെ എം.എൽ.എമാർ ഉൾപ്പെടെ മൊത്തം 187 പേർക്കെതിരെ കുനിയമുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ചയാണ് കോയമ്പത്തൂർ കുനിയമുത്തൂർ സുഗുണാപുരത്തിലെ മന്ത്രിയുടെ വസതിയിലും മറ്റും പരിശോധന നടന്നത്.
ഇൗ സമയത്ത് ഡി.എം.കെ സർക്കാർ കള്ളക്കേസെടുക്കുന്നതായി ആരോപിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് തടയൽ സമരവും നടത്തി. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ, പകർച്ചവ്യാധി നിരോധന നിയമം, നിയമവിരുദ്ധമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊള്ളാച്ചി ജയറാമൻ ഉൾപ്പെടെ ജില്ലയിലെ അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെയും പ്രവർത്തകരുടെയും പേരിൽ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.