ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ വിവാഹിതനാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ സിദ്ധാർഥ് തന്നെയാണ് വിവാഹിതനാകുന്ന വിവരം അറിയിച്ചത്. ദീർഘകാല സുഹൃത്തായ ജാസ്മിനാണ് വധു.
ജാസ്മിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിവാഹ ചടങ്ങുകൾക്ക് തുടക്കമാവുന്നുവെന്ന് സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 2023ലെ ഹാലോവൻ ആഘോഷങ്ങൾക്കിടെയാണ് ജാസ്മിനോട് സിദ്ധാർഥ് വിവാഹഭ്യർഥന നടത്തിയത്. തുടർന്ന് അതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വിവാഹമോതിരത്തിന്റെ ചിത്രങ്ങൾ ജാസ്മിനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
മുൻ മോഡലും നടനുമായ സിദ്ധാർഥ മല്യ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ ഏഴുതിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ മാനസികാരോഗ്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായിട്ടായിരുന്നു "If I'm Honest: A Memoir of My Mental Health Journey" എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികൾക്ക് വേണ്ടിയായിരുന്നു രണ്ടാമത്തെ പുസ്തകം.
ലോസ് എഞ്ചൽസിൽ ജനിച്ച സിദ്ധാർഥ് മല്യ ലണ്ടനിലും യു.എ.ഇയിലുമാണ് വളർന്നത്. വെല്ലിങ്ടൺ കോളജിലും ക്യൂൻ മേരി യൂനിവേഴ്സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം. ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഡയറക്ടറായാണ് സിദ്ധാർഥ് വാർത്തകളിൽ ആദ്യം ഇടപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.