ഋഷികേശ്: ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച പത്തോളം വിദേശികളെകൊണ്ട്് അഞ്ഞൂറുതവണ ‘സോറി’ എന്നെഴുതിച്ച് പെ ാലീസ്. ‘എനിക്ക് ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല, അതിനാൽ മാപ്പ്’ എന്നാണ് 500 തവണ എഴുതിച്ചത്.
വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പത്ത് വിദേശികളാണ് തപോവൻ പ്രദേശത്ത് കറങ്ങിനടന്നത്. ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുകയും സമൂഹ അകലം പാലിക്കാതെ നടക്കുകയും ചെയ്തതിനാണ് ശിക്ഷ നൽകിയതെന്ന് എസ്.ഐ വിനോദ് കുമാർ ശർമ പറഞ്ഞു.
ഒാരോരുത്തരെയും കൊണ്ട് 500 തവണ മാപ്പെഴുതിച്ചതിന് ശേഷം താമസസ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു. . ലോക്ഡൗണിൽ കുടുങ്ങിയ ഏകദേശം 500 ഓളം വിദേശികൾ തപോവൻ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവർ പലപ്പോഴും ലോക്ഡൗൺ മാനദണ്ഡം പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എസ്.ഐ പറഞ്ഞു. ലോക്ഡൗണിൽ താമസസ്ഥലങ്ങളിൽ തന്നെ കഴിഞ്ഞുകൂടേണ്ടതിൻെറ പ്രാധാന്യം മനസിലാക്കുന്നതിനായാണ് മാപ്പെഴുതിച്ചതെന്നും പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.