ചെന്നൈ: കോപ്പിയടിച്ചത് പിടിച്ചതിന് വിദ്യാർഥി ആത്മഹത്യ ചെയ്തതതുമായി ബന്ധപ്പെട്ട് ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയിൽ വ്യാപക അക്രമം. ചൊവ്വാഴ്ചയാണ് ആന്ധ്രാ പ്രദേശിൽ നിന്നുള്ള എഞ്ചിനിയറിംഗ് വിദ്യാർഥി രാജ് മോണിക്ക കോപ്പിയടിച്ചത് പിടിക്കപ്പെട്ടതിനെ തുടർന്ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. ഇതേ തുടർന്ന് പ്രേകോപിതരായ വിദ്യാർഥികൾ ഹോസ്റ്റ്ലിന് തീ ഇടുകയും ഫർണിച്ചറുകൾ തല്ലി തകർക്കുകയും ചെയ്തു. തീ കെടുത്താനെത്തിയ അഗ്നിശമനാ സേന ഉദ്യോഗസ്ഥരെയും ഉള്ളിൽ കടക്കാൻ വിദ്യാർഥികൾ അനുവദിച്ചില്ല. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് മോണിക്ക ആത്മാഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.
മോണിക്ക കോപ്പിയടിക്കുന്നത് ഹാളിൽ പരീക്ഷ ചുമതലയിലുള്ള ഉദ്യോഗസ്ഥന് കണ്ടെത്തിയിരുന്നെന്നും ഇതേ തുടർന്നാണ് മോണിക്കയെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയതെന്നും പൊലീസ് പറഞ്ഞു. പ്രകോപിതരായ ആന്ധ്രാ പ്രദേശിൽ നിന്നുള്ള വിദ്യാർഥികളാണ് അക്രമം സൃഷ്ടിച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒരുമാസത്തേക്ക് യൂണിവേഴ്സിറ്റി ക്യാമ്പസ് അടച്ചിടുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.