ഭോപാൽ: മധ്യപ്രദേശിൽ പ്രതിഷ്ഠ നശിപ്പിച്ചുവെന്നാരോപിച്ച് വയോധികന് യുവാക്കളുടെ ക്രൂരമർദനം. നീമുച്ച് ജില്ലയിലാണ് സംഭവം. ക്രൂരമർദനത്തിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നീമുച്ച് സ്വദേശിയായ കമൽ ദാസാണ് ക്രൂരമർദനം നേരിട്ടത്. മാനസിക അസ്വാസ്ഥ്യം നേരിടുന്ന കമൽദാസ് വർഷങ്ങളായി ശ്മശാനത്തിലാണ് താമസം.
മൂൽചന്ദ് മാർഗിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. യുവാക്കൾ കമൽദാസിനെ വളയുകയും ബഹളം വെക്കുകയും മർദിക്കുകയുമായിരുന്നു. കമൽ ദാസ് പ്രതിഷ്ഠ നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. കമൽദാസിനെ ഇവർ തള്ളിയിടുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും വടി ഉപയോഗിച്ച് അടിക്കുന്നതും വിഡിയോയിൽ കാണാം.
കാഴ്ചക്കാരായി നിരവധി പേരുണ്ടെങ്കിലും യുവാക്കളെ തടയാൻ ആരും തയാറായിരുന്നില്ല. എന്നാൽ ഒരാൾ അയാളുടെ കൈ ഒടിച്ചുവെന്ന് വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.