??????? ??????????

വാതക ചോർച്ച ജീവനെടുത്തവരിൽ ആ മിടുക്കനും...

വിശാഖപട്ടണം: പരിഭ്രാന്തിയും ആ​ശങ്കയും പടർത്തിയ ഒരുദിനം പിന്നിട്ട്​ സൂര്യൻ വീണ്ടും ഉദിച്ചുയരു​േമ്പാൾ ഗോപാലപട്ടണം ട്രാഫിക്​ പൊലീസ്​ ​സ്​റ്റേഷൻ പക്ഷേ, ശോകമൂകമാണ്​. തലേന്ന്​ വെങ്കടപുരത്തെ എൽ.ജി പോളിമർ ഫാക്​ടറിയിൽനിന്നുള്ള വാതകചോർച്ച വൻ ദുരന്തമായി പരിണമിച്ചപ്പോൾ ഒരുപാട്​ ജീവനുകൾ രക്ഷിക്കാൻ തലങ്ങും വിലങ്ങും ഓടിനടന്നവരായിരുന്നു അവിടത്തെ പൊലീസുകാർ. എന്നാൽ, ആ വാതകചോർച്ച ഗോപാലപട്ടണത്തെ പൊലീസുകാർക്ക്​ വ്യക്​തിപരമായിത്തന്നെ വലിയ നഷ്​ടമായിരിക്കുകയാണ്​. അവരുടെ സഹപ്രവർത്തകരിൽ ഒരാളുടെ പ്രിയപുത്രനെയാണ്​ വാതകം മരണത്തി​​​​െൻറ രൂപത്തിലെത്തി അപഹരിച്ചത്​. 

19കാരനായ അന്നേപു ചന്ദ്രമൗലി അതിമിടുക്കനായിരുന്നു. ഗോപാലപട്ടണം ട്രാഫിക്​ പൊലീസ്​ ​സ്​റ്റേഷനിലെ കോൺസ്​റ്റബിൾ അന്നേപു ഈശ്വർ റാവുവി​​​​െൻറ മൂത്തമകൻ. സ്​കൂളിൽ എല്ലാ ക്ലാസിലും മികച്ച മാർക്കുമായി പഠിച്ചുമുന്നേറി എൻട്രൻസ്​ പരീക്ഷയിലും മികവു കാട്ടിയ ചന്ദ്രമൗലി ജനറൽ ക്വാട്ടയിൽ എം.ബി.ബി.എസിന്​ പ്രവേശനവും നേടി. ഒന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയായ ചന്ദ്രമൗലി ലോക്​ഡൗൺ കാരണം വീട്ടിലായിരുന്നു. എൽ.ജി ഫാക്​ടറിക്ക്​ 300 മീറ്റർ മാത്രം അകലെയാണ്​ അവ​​​​െൻറ വീട്​. പുലർച്ചെ മൂന്നുമണിയോടെ ​േചാർന്ന വാതകം ശക്​തമായ അളവിലാണ്​ ഈശ്വർ റാവുവി​​​​െൻറ വീട്ടി​നുള്ളിലെത്തിയത്​. കനത്ത അളവിൽ വാതകം ശ്വസിച്ചാണ്​ ചന്ദ്രമൗലിയുടെ ആരോഗ്യനില അപകടത്തിലായത്​. 

‘ആ ചെറുപ്പക്കാര​​​​െൻറ മരണം വിശ്വസിക്കാനാവുന്നില്ല. വളരെ നല്ല വിദ്യാർഥിയായിരുന്നു അവൻ. നന്നായി പഠിച്ച്​ എം.ബി.ബി.എസിന്​ സീറ്റും നേടി. അവന്​ മെഡിസിന്​ പ്രവേശനം കിട്ടിയപ്പോൾ ഞങ്ങൾക്കൊക്കെ വള​െര സന്തോഷമായിരുന്നു. ഇപ്പോൾ ചന്ദ്രമൗലി കൂടെയില്ലെന്നതിൽ പറഞ്ഞറിയിക്കാനാവാത്ത ദുഃഖത്തിലാണ്​ ഞങ്ങൾ. വ്യക്​തിപരമായി ഞങ്ങൾക്ക്​ സംഭവിച്ച ദുരന്തമാണിത്​. ഈശ്വർ റാവു ഞങ്ങളുടെ കുടുംബാഗത്തെ പോലെയാണ്​. വാതക ​േചാർച്ചക്കുശേഷം അദ്ദേഹത്തി​​​​െൻറ കുടുംബത്തിലെ നാലുപേരെയും ആ​ശുപത്രിയിലാക്കിയിരുന്നു. ചന്ദ്രമൗലിയുടെ നില ഗുരുതരമായതോടെ കിങ്​ ജോർജ്​ ആ​ശുപത്രിയിലേക്ക്​ മാറ്റി. എന്നാൽ, അവി​െടയെത്തു​േമ്പാഴേക്ക്​ അവൻ മരിച്ചിരുന്നു. ശ്വാസംമുട്ടിയാണ്​ മരണമെന്നാണ്​ ഡോക്​ടർമാർ പറഞ്ഞത്​.’- ഗോപാലപട്ടണം ട്രാഫിക്​ പൊലീസ്​ ​സ്​റ്റേഷൻ എസ്​.ഐ ​വെങ്കട്ട്​ റാവു പറഞ്ഞു. 

കുടുംബത്തിലെ മറ്റു മൂന്നുപേരും വ്യാഴാഴ്​ച ​ൈവകീ​ട്ടോടെ അപകടനില പിന്നിട്ടു. മക​​​​െൻറ വിയോഗവാർത്തയിൽ ആകെ തകർന്നിരിക്കുകയാണ്​ ഈശ്വർ റാവുവെന്ന്​ സഹപ്രവർത്തകൻ മൂർത്തി പറഞ്ഞു. 

Tags:    
News Summary - Vizag Gas Leak: 19-Year-Old Son of Constable Among Those Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.