വിശാഖപട്ടണം: നഗരത്തിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ വാതക ചോർച്ചയുണ്ടായത് ലോക്ഡൗൺ മൂലം 40 അടച്ചിട്ട എൽ.ജി പോളിമർ കമ്പനി വീണ്ടും തുറക്കാനുള്ള ശ്രമത്തിനിടയിൽ. പുലർച്ചെ 2.30ഓടെയാണ് കമ്പനിയിൽ വാതക ചോർച്ചയുണ്ടായത്. എന്നാൽ, ഇതിെൻറ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.
കുറഞ്ഞ ജീവനക്കാരെ മാത്രമാണ് പ്ലാൻറിലെ ജോലിക്കായി ലോക്ഡൗൺ കാലത്ത് നിയോഗിച്ചിരുന്നത്. 5,000 ടൺ ശേഷിയുള്ള രണ്ട്ടാങ്കുകളിൽ നിന്നാണ് വാതകം ചോർന്നത്. ചൂട് മൂലം ടാങ്കുകളിലെ വാതകത്തിന് രാസപരിവർത്തനം സംഭവിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത് മരണസംഖ്യ കൂട്ടുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നിർമ്മാണശാലക്ക് 1.5 കി.മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിലെല്ലാം വാതകചോർച്ച കനത്ത നാശമുണ്ടായി. സമീപ ഗ്രാമമായ വെങ്കിട്ടപുരത്താണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടായത്. വാതകചോർച്ചക്ക് ശേഷം മരങ്ങളുടെ പോലും നിറംമാറിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ലോക്ഡൗണിന് ശേഷം ഫാക്ടറികൾ വീണ്ടും തുറക്കുേമ്പാഴുള്ള പ്രശ്നങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ് വിശാഖപട്ടണത്തുണ്ടായ ദുരന്തം. ദിവസങ്ങളോളം അടച്ചിട്ടതിന് ശേഷം കർശന സുരക്ഷയോടെ മാത്രമേ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാവൂ എന്ന മുന്നറിയിപ്പ് കൂടി ഈ ദുരന്തം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.