ബംഗാൾ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് ലഭിച്ച വോട്ടിങ് ശതമാനം അറിയാം

കൊൽക്കത്ത: 213 സീറ്റുകൾ എന്ന മൃഗീയ ഭൂരിപക്ഷകത്തോടെയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ വീണ്ടും അധികാരത്തിലെത്തുന്നത്. പ്രധാന പ്രതിക്ഷമായ ബി.െജ.പിക്ക് ലഭിച്ചത് 73 സീറ്റുകളാണ്.

ആകെ വോട്ടുകളുടെ 47.9 ശതമാനം വേട്ടുകളും ലഭിച്ചത് തൃണമൂൽ കോൺഗ്രസിനാണ്. അതായത് 28, 650, 917 വോട്ടുകൾ. 38.1 ശതമാനം വോട്ടുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 22,798,411 വോട്ടുകൾ. വർഷങ്ങളോളം ബംഗാൾ ഭരിച്ച സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. പക്ഷെ 2,820,908 വോട്ടുകളുമായി 4.72 ശതമാനം വേട്ട് ഇവർ നേടി.

കോൺഗ്രസാകട്ടെ, 2.94 ശതമാനം വോട്ടോടെ 1,757,148 വോട്ടുകൾ നേടി. മറ്റ് പാർട്ടികൾ നേടിയ വോട്ടിങ് ശതമാനം 3.67 ആണ്. 645,081 വോട്ടുകൾ. നോട്ടക്ക് 1.08 ശതമാനം വേട്ടുകൾ ലഭിച്ചു.


Tags:    
News Summary - Vote Percentage of Parties in West Bengal 2021: TMC, 47.9%, BJP 38.1%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.