ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വിവിപാറ്റുകൾ എണ്ണണമെന്ന് സുപ്രീംകോ ടതി. കൂടുതൽ വിവിപാറ്റുകൾ എണ്ണാൻ എന്താണ് തടസ്സമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊ ഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. അതേസമയം, കൂടു തൽ വിവിപാറ്റുകൾ എേണ്ണണ്ട കാര്യമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംക ോടതിയിൽ വാദിച്ചു.
എത്ര വിവിപാറ്റുകൾ കൂടുതൽ എണ്ണാൻ കഴിയുമെന്ന് വ്യാഴാഴ്ച അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് കമീഷന് നിർദേശം നൽകി. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രത്തിലെ േവാെട്ടണ്ണുന്നതിന് പുറമെ ചുരുങ്ങിയത് ഒാേരാ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റുകൾ എങ്കിലും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സുപ്രീംകോടതി നേരത്തെ നിദേശിച്ചത് പ്രകാരം ഡെപ്യുട്ടി തെരഞ്ഞെടുപ്പു കമീഷണർ സുദീപ് ജെയിൻ കോടതിയിൽ എത്തിയിരുന്നു.തുടക്കം മുതൽക്കേ പ്രതിപക്ഷത്തിെൻറ ആവശ്യത്തോടു പുറം തിരിഞ്ഞുനിൽക്കുന്ന ഡെപ്യൂട്ടി കമീഷണറുടെ സമീപനത്തെ സുപ്രീംകോടതി ചോദ്യം ചെയ്തു. വോട്ടുയന്ത്രങ്ങളുടെ കാര്യത്തിൽ നിലവിലുള്ള സംവിധാനം തന്നെ കുറ്റമറ്റതാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ വാദിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചു. കോടതിയടക്കം ഒരു സ്ഥാപനവും നിർദേശങ്ങേളാട് പുറംതിരിഞ്ഞ് നിൽക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു.
തെരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാൻ ഒരു നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് എണ്ണിയാൽ മതിയെന്ന് സുദീപ് ജെയിൻ വാദിച്ചപ്പോൾ സ്വന്തം സംവിധാനത്തെ കുറിച്ച് ഇത്രയും ആത്മവിശ്വാസമുണ്ടെങ്കിൽ കമീഷൻ എന്തുകൊണ്ട് സ്വന്തം നിലക്ക് വിവിപാറ്റുകൾ കൊണ്ടുവന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വിവിപാറ്റുകൾ നടപ്പാക്കാൻ സുപ്രീംകോടതി വിധി വേണ്ടിവന്നു. അന്ന് എന്തുമാത്രം എതിർപ്പാണ് തെരഞ്ഞെടുപ്പ് കമീഷനിൽനിന്ന് ഉണ്ടായതെന്ന് നിങ്ങൾക്കറിയാമോ എന്ന് കമീഷണറോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒരു ബൂത്തിലെ ഒരു വിവിപാറ്റ് മാത്രം എണ്ണിയാൽ മതി എന്ന് പറയുന്നതിെൻറ യുക്തി എന്താണെന്ന് വ്യക്തമാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. സത്യവാങ് മൂലം വ്യാഴാഴ്ച നാലു മണിക്ക് മുമ്പ് സമർപ്പിക്കണമെന്നും ഏപ്രിൽ ഒന്നിന് ഹരജി വീണ്ടും കേൾക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.