ഭോപാൽ: മധ്യപ്രദേശിലെ കോടികളുടെ ‘വ്യാപം’ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 31 പേർക് ക് തടവും പിഴയും. സംസ്ഥാന സർക്കാർ സർവിസിലേക്കും പ്രഫഷനൽ കോഴ്സുകളിലേക്കും നടന്ന മത്സര പരീക്ഷകളിൽ നടത്തിയ കൃത്രിമവും ആൾമാറാട്ടവും അടക്കമുള്ള കുറ്റങ്ങൾക്കാണ് ഒരാൾക്ക് 10 വർഷവും മറ്റു 30 പേർക്ക് ഏഴുവർഷം വീതം തടവുശിക്ഷയും ഭോപാലിലെ സി.ബി.ഐ കോടതി വിധിച്ചത്.
മധ്യപ്രദേശ് പ്രഫഷനൽ എക്സാമിനേഷൻ ബോർഡ് നടത്തിയ പരീക്ഷകളിൽ, പണം വാങ്ങി കൃത്രിമം നടത്തി ജോലിയും കോഴ്സ് പ്രവേശനവും നേടിക്കൊടുത്തുവെന്നാണ് കേസ്. പ്രദീപ് ത്യാഗി എന്നയാൾക്കാണ് 10 വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചത്. ബാക്കിയുള്ളവർക്ക് ഏഴു വർഷം തടവും 30,000 രൂപ വീതം പിഴയുമാണ് ശിക്ഷ. 2013ൽ നടന്ന കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ് ത്യാഗിക്കെതിരായ കുറ്റം. കൃത്രിമം, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ മറ്റുള്ളവർക്കെതിരെയും തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.