വാഷിങ്ടൺ: യു.എസ് വിസ അപേക്ഷകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോൺ നമ്പർ, ഇമെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം. രാജ്യത്തിന് ഭീഷണിയായേക്കുന്നവരുടെ വരവിനെ തടയുകയാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്.
നോൺ ഇമിഗ്രൻറ് വിസക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നാണ് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകളുടെ വിവരങ്ങളും നൽകണം. ഇതിനോടൊപ്പം വിസ അപേക്ഷകനെ എതെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയോ, കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ കേസിൽ പ്രതിയായിരുന്നോ തുടങ്ങിയ കാര്യങ്ങളും യു.എസ് ഭരണകൂടം തേടും.
യു.എസിൽ ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങൾ കൂടതൽ കർശനമാക്കിയത്. അതിവേഗത്തിൽ വിസ നൽകുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നൽകുന്നതിലും യു.എസ് നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.