ഇറ്റാവ (യു.പി): സമാജ്വാദി പാർട്ടി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയയാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തലക്ക് 15,000 രൂപ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട സുന്ദർ സിങ്ങാണ് കൊല്ലപ്പെട്ടതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് സ്പെഷൽ ഒാപറേഷൻ ഗ്രൂപ് കക്രയ്യ കനാൽ പാലത്തിൽ എത്തിയപ്പോൾ സുന്ദർ സിങ് ഉൾപ്പെടെ നാലുപേർ മോേട്ടാർ സൈക്കിളിൽ പോകുന്നത് കണ്ടു. ഇരുകൂട്ടരും നേർക്കുനേർ വെടിയുതിർത്തു. പരിക്കേറ്റു വീണ സുന്ദർ സിങ്ങിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മറ്റുള്ളവർ ബൈക്കുകളിൽ രക്ഷപ്പെട്ടു. എസ്.പി നേതാവ് രാജ്ബീർ സിങ്ങിനെ മേയ് 30ന് കൊലപ്പെടുത്തിയ കേസിൽ ജൂൺ 16ന് ഇയാൾ അറസ്റ്റിലായെങ്കിലും േകാടതിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.