തേനി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തിൽനിന്ന് ഒരു ഗ്രാമം ആവശ്യപ്പെടുന്നത് വെള്ളം. എന്നാൽ, ഇതിന് അദ്ദേഹം ചോദിക്കുന്നത് ആറുകോടി രൂപയും. ആവശ്യപ്പെട്ട പണം നൽകി ‘രാക്ഷസ’ കിണറുകളടങ്ങുന്ന സ്ഥലം വാങ്ങി ജലക്ഷാമം പരിഹരിക്കാൻ ഗ്രാമവാസികൾ പണം ശേഖരിക്കുകയണ്-. ഒരു ഒാഹരിക്ക് 20,000രൂപ എന്നതോതിൽ. രണ്ടായിരത്തോളം പേരുള്ള തേനിക്കടുത്ത ലക്ഷ്മിപുരം ഗ്രാമത്തിലാണ് വേറിട്ട ജലസമരം നടക്കുന്നത്. ഇതിനിടെ, കിണറിന് പരിസരത്തുള്ള 2.31 ഏക്കർ ഗ്രാമക്കാർക്ക് സൗജന്യമായി നൽകാമെന്ന് പന്നീർ ശെൽവത്തിെൻറ അറിയിപ്പ് വന്നു. എന്നാൽ, അതിനെക്കുറിച്ച് അറിയില്ലെന്ന് ഗ്രാമകമ്മിറ്റി പ്രസിഡൻറ് ജയപാലൻ പറഞ്ഞു.
പന്നീർ ശെൽവത്തിെൻറ ഭാര്യ വിജയലക്ഷ്മിയുടെ പേരിലുള്ള 40 ഏക്കർ സ്ഥലത്ത് ഭീമൻ കിണറുകൾ കുഴിക്കുകയും കുഴൽകിണറുകൾ സ്ഥാപിക്കുകയും ചെയ്തതോടെ സമീത്തെ കിണറുകൾ വരണ്ടതാണ് സമരത്തിന് കാരണം. 2014ലാണ് കിണറുകൾ കുഴിച്ചുതുടങ്ങിയത്. എന്നാൽ, കുഴൽക്കിണറുകൾ സ്ഥാപിച്ചത് അടുത്തദിവസങ്ങളിലും. 200 അടിയെങ്കിലും താഴ്ചയുള്ള ഭീമൻ കിണറുകളിലേക്ക് നീരൊഴുക്ക് വർധിച്ചതോടെ ഗ്രാമത്തിലെ പൊതു കിണറുകളിലടക്കം വെള്ളമില്ലാതായി. കൃഷിയും നശിച്ചു.
ഇതോടെ, കഴിഞ്ഞമാസം 20ന് കിണറുകൾ ഗ്രാമത്തിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടങ്ങി. ഇതിനിടെ, 188 വനിതകളടക്കം 240പേരെ അറസ്റ്റ് ചെയ്തു. സ്വന്തം നിയോജകമണ്ഡലത്തിൽ നടക്കുന്ന സമരം പരിഹരിക്കാൻ ഒടുവിൽ പന്നീർ ശെൽവം നേരിെട്ടത്തി. 90 ദിവസത്തേക്ക് വെള്ളമെടുക്കാൻ അനുമതിനൽകി. അതുകഴിഞ്ഞാൽ, 40 ഏക്കർ ഭൂമിയും ഗ്രാമകമ്മിറ്റി വിലയ്ക്ക് വാങ്ങണം. അല്ലെങ്കിൽ മറ്റാർക്കെങ്കിലും വിൽക്കും.
ഗ്രാമക്കാർ യോഗം ചേർന്ന് 40ഏക്കറും വാങ്ങാൻ തീരുമാനിച്ചു. 20,000രൂപയാണ് ഒരു ഒാഹരി. ആറുകോടിക്ക് പകരം പത്തുകോടി പിരിഞ്ഞുകിട്ടുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഗ്രാമകമ്മിറ്റി പ്രസിഡൻറ് ജയപാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വലിയ ആവേശത്തിലാണ് ഗ്രാമക്കാർ. സ്വർണം പണയം വെച്ചും മറ്റും പണം തരുന്നുണ്ട്. നേരേത്ത മൂന്നോ നാലോ മഴകിട്ടിയാൽ വർഷം മുഴുവൻ കിണറുകളിൽ വെള്ളം ഉണ്ടാകുമായിരുന്നു.
എന്നാൽ, ഇപ്പോൾ ഉറവയില്ല. വൈഗ അണക്കെട്ടിൽനിന്നുള്ള വെള്ളം കനാലുകളിലൂടെ വിട്ടാലും ഭീമൻ കിണറുകളിലേക്കാണ് നീരുറവ. ഇവിടെനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ഒ.പി.എസിെൻറ തോട്ടത്തിലേക്കും വെള്ളം കൊണ്ടുപോകുന്നതായി ജയപാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.