ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരിതപെയ്ത്ത് തുടരുന്നു. കനത്ത മഴയിൽ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ 700ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്.

ഒരാഴ്ചക്കിടെ 300ലധികം മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. 600ഓളം മെയിൽ/എക്സ്പ്രസ് ട്രെയിനുകളെയും 500ലധികം പാസഞ്ചർ ട്രെയിനുകളെയും വെള്ളക്കെട്ട് ബാധിച്ചു.

ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

നദികളും അരുവികളും കരകവിഞ്ഞൊഴുകിയതോടെ നദീ തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പലയിടങ്ങളിലും വെള്ളത്തിൽ ഒലിച്ചുപോയി. വടക്കൻ റെയിൽവേ 300 മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കുകയും 100 ട്രെയിനുകൾ തൽക്കാലാകിമായി നിർത്തിവെക്കുകയും ചെയ്തു. 191 എണ്ണം വഴിതിരിച്ചുവിട്ടു.

കനത്ത വെള്ളക്കെട്ട് കാരണം വടക്കൻ റെയിൽവേ 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും 28 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 56 ഹ്രസ്വകാല ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 54 ട്രെയിൻ സർവിസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Waterlogging on tracks: Over 700 trains, including 406 passenger trains, from July 7-15 cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.