ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി അപ്രതീക്ഷിതമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ ജനവിധി മാനിക്കുന്നു. ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല. വൻ ഭൂരിപക്ഷത്തിൽ പാർട്ടി നിലനിർത്തിയിരുന്ന മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ എസ്.പി^ ബി.എസ്.പി കൂട്ടുകെട്ടിനെ ചെറുതായി കണ്ടു. അമിത ആത്മവിശ്വാസ്വം പരാജയത്തിനു വഴിവെച്ചെന്നും യോഗി മാധ്യമങ്ങളോടു പറഞ്ഞു.
വിജയിച്ച സ്ഥാനാർഥികൾക്ക് അഭിനന്ദങ്ങൾ അറിയിച്ച യോഗി ബി.എസ്.പി^ എസ്.പി ഒന്നിക്കുകയാണുണ്ടായതെന്നും ഇൗ സഖ്യം വികസനത്തിനു വേണ്ടിയല്ല പ്രവർത്തിക്കുകയെന്നും വിമർശിച്ചു. ബി.ജെ.പിയുടെ ജനോപകാരപ്രദമായ നടപടികൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
1998 മുതൽ തുടർച്ചയായ അഞ്ചു തവണ യോഗി ആദിത്യനാഥ് വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂർ. 2014 ൽ മൂന്നുലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് യോഗി വിജയിച്ചത്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയാണ് ആദിത്യനാഥ്. ഫുൽപൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ മൂന്നുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.