മോദി–ഷി ജിങ്​പിങ്ങ്​ കൂടികാഴ്​ചക്ക് ആവശ്യമുയർത്തിയിട്ടില്ലെന്ന്​ ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ്​ പ്രസിഡൻറ്​ ഷി ജീങ്​പിങ്ങുമായി കൂടികാഴ്​ച നടത്തണമെന്ന ആവശ്യമുയർത്തിയിട്ടില്ലെന്ന്​ ഇന്ത്യ. ഇന്ത്യയുമായുള്ള കൂടികാഴ്​ചക്ക്​ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് ചൈന​ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്​​ പിന്നാലെയാണ്​ ഇന്ത്യ നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തിയത്​​. ജി 20 ഉച്ചകോടിക്കിടയിൽ ഇരു രാഷ്​ട്ര നേതാക്കളും തമ്മിൽ കൂടികാഴ്​ച നടത്തുമെന്നായിരുന്നു വാർത്തകൾ.

കൂടികാഴ്​ചക്ക്​ ആവശ്യമുയർത്തിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ്​ സാഹചര്യത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതെന്നും ചൈനയുടെ പ്രസ്​താവനക്ക്​​ മറുപടിയായി ഇന്ത്യ നിലപാടെടുത്തു.ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസിന്​ നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥൻ​ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. 


സിക്കിം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ഭൂട്ടാന്‍, ഇന്ത്യ, ചൈന എന്നിവയുടെ അതിര്‍ത്തിയിലുള്ള ഡോക്ലാമില്‍ ചൈനീസ് സൈന്യം റോഡ് നിർമ്മിച്ചതിനെ തുടർന്നാണ്​ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെയാണ്​ കൂടികാഴ്​ച റദ്ദാക്കിയത്​ സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത്​ വന്നത്​.

Tags:    
News Summary - We didn’t ask for Modi-Xi meeting-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.