അതിർത്തിയിൽ കാവൽ നിൽക്കുന്നത്​ വിശന്ന വയറോടെ– ജവാ​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​

ശ്രീനഗര്‍:അതിർത്തിയിൽ കൊടുംശൈത്യത്തെ മറന്ന്​ രാജ്യസുരക്ഷക്കായി കാവല്‍നില്‍ക്കുന്ന ജവാമാർക്ക്​ ലഭിക്കുന്നത്​ അരവയർ നിറകാനുള്ള ഭക്ഷണം. ‘‘ഞങ്ങൾ വിശന്ന വയറോടെയാണ്​ ഉറങ്ങാൻ കിടക്കുന്നത്​’’– പട്ടിണികിടന്ന്​ രാജ്യത്തിന്​ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ബി.എസ്.എഫ് ജവാനായ ടി.ബി യാദവാണ്​ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചത്​.

നാലു മിനിറ്റ്​ ദൈർഷ്യമുള്ള മൂന്നു വീഡിയോകളിലൂടെയാണ്​ ജമ്മു അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻ തങ്ങളുടെ ‘‘അരവയർ ഭക്ഷണക്രമത്തെ’’ കുറിച്ച്​ വിശദമാക്കുന്നത്​. ‘‘ മൂന്നുനേരവും ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണ്​. അതി​​െൻറ നിലവാരമാണെങ്കില്‍ വളരെ മോശം'. യുദ്ധഭൂമിയിലെ ജവാൻമാർക്ക്​ മോശം പരിചരണമാണ്​ ലഭിക്കുന്നനതെന്നും 29 ബറ്റാലിയൻ അംഗമായ തേജ്​ ബഹാദുർ യാദവ്​ വീഡിയോയില്‍ പറയുന്നു.

Full View

'പ്രാതലത്തിന്​ ഒരു പൊറാട്ടയും ചായയുമാണ് കിട്ടുന്നത്. പൊറോട്ട കഴിക്കാൻ അച്ചാറോ പച്ചക്കറി വിഭവങ്ങളോ പോലുമില്ല. ഉച്ചക്ക്​ കിട്ടുന്ന റൊട്ടിക്കൊപ്പം കിട്ടുന്ന പരിപ്പ്​ കറിയിൽ ഉപ്പും മഞ്ഞളും മാത്രം. ഇതാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം. ചപ്പാത്തിയുടെ ഗുണനിലവാരം വളരെ മോശം. ഇതാണ്​ ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തി​​െൻറ നിലവാരം’’– വീഡിയോയിൽ ഭക്ഷണങ്ങൾ കാണിച്ച്​ യാദവ്​ വെളിപ്പെടുത്തുന്നു.

മോശം കാലാവസ്ഥയിലും 11 മണിക്കൂറോളം കാവല്‍ നില്‍ക്കേണ്ടവരാണ് ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാനാകുക? ചിലപ്പോള്‍ രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും യാദവ് പറയുന്നു.

Full View

മാധ്യമങ്ങൾക്കോ മന്ത്രിമാർക്കോ ​പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച്​ ഞങ്ങൾ എങ്ങനെ കഴിയുന്നുവെന്ന്​ അറിയില്ല. ഞങ്ങളുടെ അവസ്ഥ ഇപ്പോഴും വളരെ മോശമാണ്​. ഉ​​ദ്യോഗസ്ഥർ ഞങ്ങളോടു കാണിക്കുന്ന മോശം പെരുമാറ്റമാണ്​ ഇൗ വിഡിയോകളിലൂടെ കാണിക്കുന്നത്​. സർക്കാറിനെയോ മറ്റു സംവിധാനങ്ങളെയോ കുറ്റം പറയുന്നില്ല. കാരണം ഭാരത സർക്കാർ ജവാൻമാർക്ക്​ ആവശ്യമുള്ളതെല്ലാം നൽകുന്നുണ്ട്​. പക്ഷേ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ അവരുടെ ലാഭത്തിനുവേണ്ടി കടത്തുകയാണ്.

അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണം. വിഡിയോ മാധ്യമങ്ങൾ പ്രചരിപ്പിക്കണശമന്നും ജവാൻമാർ ഏങ്ങനെ ജീവിക്കുന്നുവെന്ന്​ അറിയണമെന്നും’’– യാദവ്​ വിഡിയോയിലൂടെ യാദവ് ആവശ്യപ്പെടുന്നു.

Full View

ജവാ​​െൻറ ഫേസ്​ക്ക് വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബി.എസ്.എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിയിട്ടുണ്ടെന്നും ബി.എസ്​.എഫ്​ ട്വിറ്ററിലൂടെ അറിയിച്ചു.

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു.

Tags:    
News Summary - 'We Go To Sleep On Empty Stomach': BSF Jawan's Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.