ശ്രീനഗർ: മകൾക്ക് പാതി നീതി മാത്രമാണ് ലഭിച്ചതെന്നും നീതി ലഭിക്കണമെങ്കിൽ പ്രതികളെ വധശിക്ഷക്ക് വിധേയമാക്കണമെന്നും കത്വ പെൺകുട്ടിയുടെ പിതാവ്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ മൂന്നു വർഷം പൂർത്തിയാകുേമ്പാൾ പ്രതികരിക്കുകയായിരുന്നു അേദ്ദഹം.
'മകൾക്ക് പാതി നീതി മാത്രമാണ് ലഭിച്ചത്. മുഴുവൻ നീതിയും ലഭിക്കണമെങ്കിൽ വിചാരണ േകാടതി വെറുതെവിട്ട പ്രതിയടക്കം എല്ലാവരെയും വധശിക്ഷക്ക് വിധേയമാക്കണം' -പിതാവ് പറഞ്ഞു.
2019 ജൂണിൽ പത്താൻകോട്ട് കോടതി മുഖ്യപ്രതിയും േക്ഷത്ര പൂജാരിയും വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായ സാൻജി റാമിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. സ്പെഷൽ പൊലീസ് ഓഫിസറായ ദീപക് ഖജൂരിയ, പർവേഷ് കുമാർ എന്നിവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ തെളിവുനശിപ്പിച്ച മൂന്നു പൊലീസുകാർക്ക് അഞ്ചുവർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
സജ്ഞി റാമിന്‍റെ മകനായ വിശാൽ ജൻഗോത്രയെ സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെവിട്ടിരുന്നു. കൂടാതെ പ്രായപൂർത്തിയാകാത്ത പ്രധാന പ്രതിയുടെ വിചാരണ ജുവൈനൽ കോടതിയിൽ നടക്കുന്നുണ്ട്.
രാജ്യത്ത് സമാന കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി എല്ലാ പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു. പത്താൻകോട്ട് സെഷൻ കോടതി വിധി ചോദ്യം ചെയ്ത് പെൺകുട്ടിയുടെ കുടുംബം പഞ്ചാബ് -ഹരിയാന ൈഹകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിന്‍റെ അവസാന വിചാരണ അടുത്തുതന്നെ ആരംഭിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.
2018 ജനുവരി 10നാണ് കുതിരയെ മേയ്ക്കാൻ പോയ എട്ടുവയസുകാരിയെ കാണാതാകുന്നത്. ഒരാഴ്ചക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് മയക്കുമരുന്ന് നൽകിയാണ് പ്രതികൾ ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നത്. ദിവസങ്ങളോളം ബലാത്സംഗത്തിന് വിധേയമായ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പെൺകുട്ടിയുടെ മരണത്തിൽ രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചിരുന്നു. സംഭവം ഒതുക്കിതീർക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍റെ ശ്രമം. പ്രതിഷേധം ശക്തമായതോടെ എട്ടു പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.