ചെന്നൈ: തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണങ്ങളിൽ മാത്രമല്ല നാമനിർദേശ പത്രിക സമർപണത്തിൽ വരെ പുതുവഴി തേടുകയാണ് സ്ഥാനാർഥികൾ. പാട്ടുപാടിയും പുഷ് അപ് ചെയ്തും വീൽചെയറിൽ വോട്ടുതേടിയും സ്ഥാനാർഥികൾ വാർത്തകളിൽ ഇടം നേടുന്നു.
ശരീരത്തിലാകമാനം സ്വർണാഭരണങ്ങൾ അണിഞ്ഞ് നാമനിർദേശ പത്രിക സമർപിക്കാനെത്തിയ സ്വതന്ത്ര സ്ഥാനാർഥിയാണ് ഇപ്പോൾ തമിഴ്നാട്ടിലെ ചർച്ചാ വിഷയം. തിരുനെൽവേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് കക്ഷി.
അഞ്ച് കിലോ സ്വർണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോർഡിനേറ്ററാണ് ഹരി നാടാർ. തനിക്ക് 11.2കിലോയുടെ സ്വർണസമ്പാദ്യമുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ അറിയിച്ചു.
മുമ്പ് ചെന്നൈയിൽ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമർപ്പിക്കാനെത്തിയ സ്ഥാനാർഥിയും ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.