ഇന്ത്യന്‍ എംബസികളുടെ വെബ്സൈറ്റ്  ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ഏഴ് ഇന്ത്യന്‍ എംബസികളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ലിബിയ, മലാവി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, റുമേനിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിലെ പൂര്‍ണവിവരങ്ങള്‍ ഹാക്കര്‍മാര്‍ മറ്റൊരു വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. കാപുസ്ത്കി, കസ്മിരസ് എല്‍ എന്നിവരാണ് വെബ്സൈറ്റിലെ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ഈ വെബ്സൈറ്റുകളുടെ സുരക്ഷ വളരെ മോശമായിരുന്നെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസി ശ്രദ്ധിക്കണമെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു. വിവരങ്ങള്‍ പെയ്സ്റ്റബിന്‍ എന്ന വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.

Tags:    
News Summary - Websites of 7 Indian missions 'hacked'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.