ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഇന്ത്യൻ വംശജനായ നേതാവിനെതിരെ ന്യൂസിലാൻഡിൽ നടപടി. ഇന്ത്യൻ വംശജനായ കാന്തിലാൽ ഭാഗാഭായി പട്ടേലിനെയാണ് പ്രമുഖ വെല്ലിങ്ഗ്ടൻ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത്. ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പ്രവാസികൾക്കെതിരെ യുറോപ്പിലും അറബ് നാടുകളിലും നടപടി സ്വീകരിക്കുന്നതിനിടെയാണ് ന്യൂസിലാൻഡിലും സമാന സംഭവം.
വിഷയം രാജ്യത്തെ നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായി അസോസിയേഷൻ ഉപാധ്യക്ഷ ആൻ ക്ലാർക്ക് പറഞ്ഞു. പട്ടേലിെൻറ വിഷയത്തിൽ മാപ്പ് പറഞ്ഞ അസോസിയേഷൻ, ഇദ്ദേഹത്തിെൻറ പരാമർശങ്ങൾ സംഘടനയുടെ മൂല്യങ്ങളുമായി ചേർന്ന് പോകുന്നതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും അറിയിച്ചു.
ഓക് ലൻഡ് ഇന്ത്യൻ അസോസിയേഷെൻറ മുൻ ജനറൽ സെക്രട്ടറിയായ കാന്തിലാൽ പട്ടേൽ, 2004ൽ ക്വീൻ സർവീസ് മെഡലും (ക്വു.എസ്.എം) 2005ലെ പ്രൈഡ് ഇന്ത്യൻ അവാർഡും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.