പശ്ചിമ ബംഗാളിനെ മോദിക്ക് നൽകൂ -സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറണമെന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി അധികാരത്തിൽ വരുമ്പോൾ മാത്രമേ ബംഗാളിൽ സാമ്പത്തിക വളർച്ചയുണ്ടാകൂവെന്നും സുവേന്ദു പറഞ്ഞു.

കർഷകർക്ക് പി.എം കിസാൻ പദ്ധതി പ്രകാരം ലഭിക്കേണ്ട ആനുകൂല്യം മമത സർക്കാർ നിഷേധിക്കുകയാണെന്ന് സുവേന്ദു ആരോപിച്ചു. നേരത്തെ, പ്രധാനമന്ത്രിയും ഇക്കാര്യം പറഞ്ഞിരുന്നു. 21 വർഷം തൃണമൂൽ കോൺഗ്രസ് അംഗമായിരുന്നു എന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്നും സുവേന്ദു പറഞ്ഞു.

ജനങ്ങൾക്കു വേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ സംവിധാനം കൊണ്ടുവരാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. തൃണമൂലിന് അച്ചടക്കം നഷ്ടമായി. തൃണമൂൽ വിട്ടു വന്ന താൻ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയുടെ അച്ചടക്കമുള്ള പ്രവർത്തകരായിരിക്കുമെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച് ബംഗാളിനെ സുവർണ ബംഗാളാക്കി മാറ്റുമെന്നും സുവേന്ദു അധികാരി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.