മഞ്ചേരി: നഗരത്തിൽനിന്ന് കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ ബറലിനെയാണ് (30) എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് കമീഷണറുടെ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസും മഞ്ചേരി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണിത്. എട്ട് കിലോ കഞ്ചാവും 35,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. 10 വർഷമായി ഇയാൾ വേങ്ങര, കോട്ടക്കൽ, മഞ്ചേരി, മലപ്പുറം ഭാഗങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ താമസിച്ച് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു.
താമസസ്ഥലം ഇടക്കിടക്ക് മാറ്റുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് കെ.എം. ശിവപ്രകാശ്, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് വി. സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ. ജിഷിൽ നായർ, ടി. ശ്രീജിത്ത്, ഇ. അഖിൽദാസ്, വി. സച്ചിൻ ദാസ്, എൻ.കെ. സനീറ, ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.